Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉൾച്ചേർന്ന കായിക മേളയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദന ചടങ്ങ് സംഘടിച്ചിച്ചു

ഉൾച്ചേർന്ന കായിക മേളയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദന ചടങ്ങ് സംഘടിച്ചിച്ചു

മയ്യിൽ: ഉൾച്ചേർന്ന കായിക മേളയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദന ചടങ്ങ് സംഘടിച്ചിച്ചു . സമഗ്ര ശിക്ഷ പദ്ധതി ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ച വിവിധ കായിക, ഗെയിംസ് ഇനങ്ങളിൽ വിജയിച്ചവർക്കാണ് അനുമോദനം നടത്തിയത്. തളിപ്പറമ്പ് സൗത്ത് ബ്ളോക്ക് റിസോഴ്‌സ് സെൻ്റർ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ എം.സി ഹാസിം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്. എസ്.കെ.ജില്ല പ്രോഗ്രാം ഓഫീസർ പി. ബഷീർ മുഖ്യാതിഥിയായി. ബി.പി. സി. കെ. നൗഷാദ്, പ്രഥമാധ്യാപകരായ പി. നിഷ , സി. സുധീർ, എം. താരാ മണി,എൻ. ലബീബ്, ശിലപ പുരുഷോത്തമൻ , കയരളം എയുപി സ്‌കൂൾ അധ്യാപകൻ എം താജുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ കമ്പിൽ മാപ്പിള ഹൈസ്  കൂൾ എൻ. എസ്. എസ്. വൊളൻ്റിയർമാർ ഡയപ്പർ ബാങ്കിലേക്ക് നൽകുന്ന തുക  കൈമാറി.

എം. കെ. ഹരിദാസൻ

0/Post a Comment/Comments

Advertisement