മയ്യിൽ: മട്ടന്നൂർ ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നടനായി കെ.പി സി ഹയർ സെക്കൻ്ററി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർഥി കുറ്റ്യാട്ടൂരിലെ നന്ദൻ. രണ്ടാം തവണയാണ് നന്ദന് മികച്ച നടനെന്ന അംഗീകാരം ലഭിക്കുന്നത്. നാടക ചങ്ങായീസ് സംവിധാനം ചെയ്ത സൂപ്പർ സുമേഷ് എന്ന നാടകത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. നാടകത്തിലെ "സൂപ്പർ സുമേഷ്" ആയി വേഷമിട്ടാണ് മികച്ച നടനായത്. ഹൈസ്‌കൂൾ വിഭാഗം ഏകാഭിനയത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അക്കാദമിക രംഗത്തും മിടുക്കനാണ് നന്ദൻ. കുറ്റ്യാട്ടൂർ എ.എൽ. പി സ്‌കൂളിലെ അധ്യാപകനും അധ്യാപക സംഘടനയായ കെ.പി എസ് ടി എ യുടെ ജില്ലാ ഭാരവാഹിയുമായ എ. കെ. ഹരീഷ്കുമാറിൻ്റെയും അധ്യാപികയായ അഖിലയുടെയും മകനാണ്.

Post a Comment