Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നെഞ്ചകം പിളർക്കുന്ന ചോദ്യ ശരങ്ങളുമായി മിസ - ദി ലാസ്റ്റ് ബ്രീത്ത് നാടകം മുല്ലക്കൊടിയിൽ അരങ്ങേറി.

നെഞ്ചകം പിളർക്കുന്ന ചോദ്യ ശരങ്ങളുമായി മിസ - ദി ലാസ്റ്റ് ബ്രീത്ത് നാടകം മുല്ലക്കൊടിയിൽ അരങ്ങേറി.

മയ്യിൽ: മുല്ലക്കൊടി കനൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സമകാലിക കേരളത്തിന്റെ സൈബറിടങ്ങളിൽ ഏറെ ചർച്ചയായ കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററിന്റെ മിസ നാടകം അരങ്ങറി.

കുടില ഭരണകൂട നയങ്ങളോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാൻ നിങ്ങൾ തയ്യാറുണ്ടോ? അതോ ശ്വാസം മുട്ടി മരിക്കാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന കൃത്യമായ ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നാടകം ആരംഭിക്കുന്നത്..

വെറും നാല് കലാകാരന്മാർ മുപ്പതിലേറെ കഥാപാത്രങ്ങളായി വേദിയിൽ പകർന്നാടിയ നാടകം കാണാൻ നാടാകെ ഒഴുകിയെത്തി. സാംസ്കാരിക സായാഹ്നം ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടരി കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. എ.ബാലകൃഷ്ണൻ, ടി.പി. മനോഹരൻ , പി.പി.ഷൈമ, കെ.സി. മഹേഷ് മാസ്റ്റർ, എം. അസൈനാർ, കെ.സി.രമേശൻ, പി.ടി.ഭാസ്ക്കരൻ, കെ.രാഘവൻ എന്നിവർ സംസാരിച്ചു. ലൈഫ് കെയർ ഹെൽത്ത് സെന്റർ പറശ്ശിനി റോഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഷുഗർ ,പ്രഷർ പരിശോധനയും പരിപാടിയുടെ ഭാഗമായി നടത്തി. നൂറുകണക്കിനാളുകൾ പരിശോധന പ്രയോജനപ്പെടുത്തി. കൺവീനർ കെ.ഉത്തമൻ സ്വാഗതവും വൈസ് ചെയർമാൻ കെ.ദാമോദരൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

Advertisement