ബിജെപി ദേശീയ കൺസിൽ അംഗം പത്മജ വേണുഗോപാൽ ബിജെപി വിടുന്നു. പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായില്ല, അര്‍ഹിച്ച പരിഗണനയോ നേതൃസ്ഥാനങ്ങളോ ലഭിച്ചില്ല തുടങ്ങിയ കാരണങ്ങളാലാണ് പത്മജ പാര്‍ട്ടി വിടുന്നതെന്നാണ് വിവരങ്ങള്‍.
ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.
ബിജെപി വിടുന്ന പത്മജ വേണുഗോപാൽ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത കൂടുതല്‍. ഇതുമായി ബന്ധപ്പെട്ട് ചില പ്രധാന വ്യക്തികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, തിരിച്ചുവരവ് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.

Post a Comment