നവകേരള സദസ്സിന്റെ ഭാഗമായി അഴീക്കോട് എംഎൽഎ കെ വി സുമേഷിന്റെ ഇടപെടൽ ഭാഗമായി കമണ്ഡലത്തിലെ കണ്ണൂർ–വളപട്ടണം റോഡ് ( പടന്നപ്പാലം മുതൽ മന്ന ജംഗ്ഷൻ വരെ ) നവീകരിക്കുന്നതിനുള്ള ₹5.75 കോടി രൂപയുടെ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നു. അഴീക്കോട് എം.എൽ.എ ശ്രീ. കെ.വി. സുമേഷിന്റെ ഇടപെടലിലൂടെ അനുവദിച്ച പദ്ധതിയിൽ പടന്നപ്പാലം മുതൽ മന്ന ജംഗ്ഷൻ വരെ 5.620 കിലോമീറ്റർ റോഡിന്റെ നവീകരണമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി റോഡിനോട് ചേർന്നുള്ള തകർന്നതും ശോചനീയാവസ്ഥയിലുള്ളതുമായ ഓടകളുടെ പുനർനിർമ്മാണ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. തുടർന്ന് റോഡിന്റെ ആവശ്യമായ ഭാഗങ്ങളിൽ അടിത്തറ ബലപ്പെടുത്തൽ, BC ഓവർലേ, റോഡ് ഷോൾഡർ നവീകരണം, നടപ്പാത സൗകര്യങ്ങൾ എന്നിവയും നടപ്പിലാക്കും. റോഡ് സുരക്ഷാ സംവിധാനങ്ങളും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
കണ്ണൂർ നഗരത്തെയും അഴീക്കോട് മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഈ റോഡ് നവീകരിക്കുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം NH 66-ലെ ഗതാഗതത്തിരക്ക് ഒഴിവാക്കി സഞ്ചരിക്കുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
നവകേരള സദസ്സിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.


Post a Comment