Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ഉത്സവം സീസൺ 5 ജനുവരി 2ന്

കൊളച്ചേരി ഉത്സവം സീസൺ 5 ജനുവരി 2ന്

പുതുവർഷത്തെ വരവേറ്റ് കൊണ്ട് കൊളച്ചേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന കൊളച്ചേരി ഉത്സവം സീസൺ 5 സ്വാഗത സംഘം മീറ്റിംഗ് കൊളച്ചേരി EPKNS സ്കൂളിൽ വെച്ച് നടന്നു. പ്രോഗ്രാം 2027 ജനുവരി 2 ശനിയാഴ്ച്ച നടക്കും.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം കമ്മിറ്റിയും 40 അംഗങ്ങളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. രക്ഷാധികാരികളായി പുരുഷോത്തമൻ, സജീവൻ, റഹ്മത്ത്, വത്സൻ മാസ്റ്റർ എന്നിവരെയും ചെയർമാനായി തമ്പാൻ, വൈസ് ചെയർമാൻമാരായി സുഷാന്ത്, നിമ്മി എന്നിവരെയും, കൺവീനറായി പ്രദോഷ് പുത്തൻ പുരയിലും ജോ. കൺവീനർമാരായി അക്ഷയ്.പി, ശ്രീജീഷ വിനോദ് എന്നിവരെയും ചുമതലപ്പെടുത്തി.

കൊളച്ചേരി ഉത്സവം സീസൺ ഫൈവിൽ കൊളച്ചേരിയിലെ കലാകാരന്മാരുടെ വ്യത്യസ്തമായ സ്റ്റേജ് പരിപാടികളും തുടർന്ന് മ്യൂസിക് നൈറ്റും അരങ്ങേറും.

0/Post a Comment/Comments

Advertisement