മയ്യിൽ: കളഞ്ഞു കിട്ടിയ 21,000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി ചേലേരിയിലെ ഇബ്രാഹിം. ചേലേരി വില്ലേജ് ഓഫീസിന്റെ സമീപത്തു വെച്ചാണ് 21000 രൂപ കളഞ്ഞു കിട്ടിയത്. തുടർന്ന് ഉടമസ്ഥനെ കണ്ടെത്തുന്നതിനായി ഇദ്ദേഹം വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിവരം പങ്കുവെച്ചതിനെ തുടർന്ന് ഉടമസ്ഥനായ മണിയെ കണ്ടെത്തുകയായിരുന്നു. മയ്യിൽ സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുക ഉടമസ്ഥന് കൈമാറി.

Post a Comment