Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂര്‍ പുഷ്പോത്സവം ജനുവരി 15 മുതല്‍ ജനുവരി 27 വരെ; സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ പുഷ്പോത്സവം ജനുവരി 15 മുതല്‍ ജനുവരി 27 വരെ; സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ അഗ്രി, ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവം 2027 ജനുവരി 15 മുതല്‍ ജനുവരി 27 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി പരിസ്ഥിതി, വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ് ചെയര്‍മാനും പി.വി. രത്നാകരന്‍ ജനറല്‍ കണ്‍വീനറുമാണ്.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം എ ഡി എം കെ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അഗ്രി, ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ സി വത്സല അധ്യക്ഷയായി. സൊസൈറ്റി സെക്രട്ടറി പി.വി.രത്നാകരന്‍, ജോയിന്റ് സെക്രട്ടറി കെ എം ബാലചദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കൃഷി ഓഫീസര്‍ കെ സി തുളസി എന്നിവര്‍ സംസാരിച്ചു. 

കേരളത്തിനകത്തും പുറത്തുനിന്നുമായി എത്തിക്കുന്ന വിവിധയിനം പൂക്കളുടെയും ചെടികളുടെയും വിപുലമായ ശേഖരമാണ് പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. 14,000 ചതുരശ്ര അടി വിസ്തൃതിയിലാവും പുഷ്പ്പോദ്യാനം ഒരുങ്ങുക. അമ്പതോളം നഴ്സറികള്‍ വിപണന സ്റ്റാളുകള്‍, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും. യുവാക്കളെയും കുട്ടികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം പരമാവധി പരിസ്ഥിതി സൗഹൃദമായ ഹരിത പുഷ്പോത്സവമായി മേളയെ മാറ്റിയെടുക്കുകയുമാണ് സംഘാടകരുടെ ലക്ഷ്യം.

മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, എം.പിമാരായ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍, എം.എല്‍.എമാരായ അഡ്വ. ടി.ഒ. മോഹനന്‍, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ രക്ഷാധികാരികളാണ്. ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, എ.ഡി.എം. കെ. ബാലഗോപാലന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.സി. തുളസി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും എം.കെ. മൃദുല്‍, കെ.എം. ബാലചന്ദ്രന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. സി.എച്ച്. പ്രദീപ്കുമാറാണ് ട്രഷറര്‍. വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

0/Post a Comment/Comments

Advertisement