Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവo : മയ്യിൽ ഹയർ സെക്കൻ്ററിക്ക് ഓവർ ഓൾ കിരീടം

തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവo : മയ്യിൽ ഹയർ സെക്കൻ്ററിക്ക് ഓവർ ഓൾ കിരീടം


മയ്യിൽ:തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവത്തിൽ  മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററിക്ക് ഓവർ ഓൾ കിരീടം. 125 മൽസരങ്ങളിൽ എ ഗ്രേഡും 63 ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി 989 പോയിൻ്റ്  വിദ്യാലയത്തിന് ലഭിച്ചു. ചട്ടുകപ്പാറ ഗവഃ ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. എം.വി. സുശീല അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം. സി ശശീന്ദ്രൻ , എം.പി പങ്കജാക്ഷൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ ,ബി.പി. സി. കെ. നൗഷാദ്, പി.സുരേഷ് ബാബു, ഒ.പ്രവീൺ, പി.വിനീഷ് കുമാർ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement