Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL CPIM ൻ്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സ എം കുഞ്ഞമ്പു നിര്യാതനായി

CPIM ൻ്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സ എം കുഞ്ഞമ്പു നിര്യാതനായി

CPIMൻ്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സ എം കുഞ്ഞമ്പു (89) നിര്യാതനായി. 1957ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന സഖാവ് അവിഭക്‌ത കണ്ണപുരം ലോക്കൽ കമ്മിറ്റി അംഗവും സി ഐ ടി യു രൂപീകൃത കൊൽക്കത്താ സമ്മേളനത്തിൽ പങ്കെടുത്ത സഖാവുമാണ്. നെയ്ത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗമായ സഖാവ് വിവിധ ട്രെഡ് യൂണിയനുകളുടെ നേതൃസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചു വരുന്നു. നിലവിൽ സി പി ഐ എം ടൗൺ തെക്ക് ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സി ഐ ടി യു പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗവുമാണ്.   
ഭാര്യ എ മാധവി ( Cpim ടൗൺ തെക്ക് ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗം, മാടായി സഹകരണ റൂറൽ ബാങ്ക് മുൻ ഡയറക്ടർ)
മക്കൾ : ലതിക മൊട്ടമ്മൽ, സണ്ണിരാജ് അടുത്തില
മരുമക്കൾ: രാമദാസൻ മൊട്ടമ്മൽ, സിന്ധു അടുത്തില
രാവിലെ 11 മണി മുതൽ 2 മണി വരെ സിപിഐഎം കണ്ണപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് കണ്ണപുരം മോയൻ റോഡ് കർഷക വായനശാലയ്ക്ക് സമീപമുള്ള വീട്ടിലും പൊതു ദർശനത്തിന് വെക്കും. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പൊന്നച്ചി കൊവ്വൽ ശാന്തി തീരം ശ്മശാനത്തിൽ.

0/Post a Comment/Comments

Advertisement