മയ്യിൽ:കടുത്തയാത്രാദുരിതത്തിൽ പ്രയാസപ്പെട്ട ചെറുപഴശ്ശിയിൽ നാട്ടുകാർ റോഡ് അറ്റകുറ്റ പ്രവൃത്തി നടത്തി. മയ്യിൽ പഴയ വില്ലേജ് ഓഫീസിനു സമീപം പഴശ്ശി അക്വഡക്ടിനൂ താഴെയുള്ള റോഡാണ് കല്ലും മണ്ണും ഇറക്കി നവീകരണം നടത്തിയത്. പ്രശ്നത്തെ തുടർന്ന് ഇതിലൂടെയുള്ള ഏക ബസ് സർവീസായ പുഞ്ചിരി ട്രാവൽസ് ഗതാഗതം നിർത്താനുള്ള നീക്കമുണ്ടായിരുന്നു . ചെറൂപഴശ്ശി പ്രതീക്ഷ കലാ കേന്ദ്രം പ്രവർത്തകരാണ് റോഡ് നവീകരിച്ചത്..

Post a Comment