Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായിൽ വയോജന കലാമേള സംഘടിപ്പിച്ചു

ചെങ്ങളായിൽ വയോജന കലാമേള സംഘടിപ്പിച്ചു

ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന കലാമേള 'വയോവസന്തം 26' സംഘടിപ്പിച്ചു. വളക്കൈയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി അധ്യക്ഷത വഹിച്ചു. കെ കെ രവി, പി.വി രാജൻ, എം വി ബിന്ദു, കെ കെ അലക്സാണ്ടർ, ഇ പി സുധീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. കെ സി അമ്മുക്കുട്ടി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ രമ്യ പി നന്ദിയും പറഞ്ഞു. വിവിധ കലാ മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി. ഇതോടനുബന്ധിച്ച് ചേരേൻകുന്ന് വയോജന കേന്ദ്രത്തിൽ വച്ച് ചെസ്സ്, കേരംസ് മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി സമ്മാനങ്ങൾ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്