കുറ്റ്യാട്ടൂർ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. പെൻഷൻ ഭവനിൽ നടന്ന പരിപാടി പ്രസിഡൻറ് എം.ജനാർദ്ദനൻ ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. യൂനിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി.രവീന്ദ്രൻ ഗാന്ധിജിയുടെ പ്രസക്തി ഇന്ന് എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വി.മനോമോഹനൻ മാസ്റ്റർ, സി.രാമകൃഷ്ണൻ മാസ്റ്റർ, സി.ബാലഗോപാലൻ മാസ്റ്റർ, സി.വി.രത്നവല്ലി ടീച്ചർ, മുകുന്ദൻ പുത്തലത്ത്, കെ.വി.സരസ്വതി ടീച്ചർ, പി.പി. വാസന്തിടീച്ചർ , വി..പി.നാരായണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കെ.വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment