മയ്യിൽ:ഇടൂഴി നവരാത്രി സാംസ്കാരികോത്സവം രണ്ടാം ദിവസമായ ശനിയാഴ്ച സാംസ്കാരിക സദസ്സും ആദര സമ്മേളനവും വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് പി നമ്പൂതിരിയെ ആദരിച്ചു. ഡോ. കെ. എച്ച് സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഡോ. ഐ ഉമേഷ് നമ്പൂതിരി, കെ പി രാധാകൃഷ്ണൻ, ടി.പ്രദീപൻ, ഐ. നിരഞ്ജന എന്നിവർ സംസാരിച്ചു . തുടർന്ന് തിരുവാതിര, നൃത്തസന്ധ്യ ,സെമി ക്ലാസിക്കൽ ഡാൻസസ്, സിനിമാറ്റിക് ഡാൻസ്, ഗുജറാത്തി ഡാൻസ് എന്നിവ അരങ്ങേറി. കൂടാതെ കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ തളിപ്പറമ്പ് ബ്ലോക്കുകളുടെ നേതൃത്വത്തിൽ വനിതകളുടെ പൂരക്കളി പരിചയമുട്ടു കളി എന്നിവയും അരങ്ങേറി.
നാളെ നടക്കുന്ന സൗഹൃദ സദസ്സ് ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്യും. ഡോ പി വി ധന്യ രചിച്ച വിളക്കിന്റെ കാവലാൾ എന്ന നോവൽ പ്രകാശനവും മറ്റു കലാരിപാടികളും അരങ്ങേറും

Post a Comment