മയ്യിൽ: മലബാറിൽ നിന്ന് 1996 ൽ ആർമിയിൽ നിയമനം ലഭിച്ചവരുടെ കുടുംബ സംഗമം മിലൻ , 96 നടത്തി. മയ്യിൽ കാര്യാം പറമ്പിലെ സ്കൈ വ്യൂ സർവീസ് ഡ് വില്ലയിൽ നടന്ന പരിപാടി കെ. സന്തോഷ് പാലക്കാട് ഉൽഘാടനം ചെയ്തു. എ എം സി സെൻ്റർ കോളീഗ്, ബാച്ച് എഫ് 18, ജി 17 എന്നിവയിൽ സേവനം ചെയതവരാണ് സംഗമം നടത്തിയത്. കെ. അജയകുമാർ കണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജിലേഷ് കല്യാട് ,സാജു കോഴിക്കോട് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടിയും നടന്നു.


Post a Comment