- മയ്യിൽ: കനത്ത മഴയിൽ മുല്ലക്കൊടി പാടശേഖരത്തിലുണ്ടായ വെള്ളക്കെട്ടിൽ ചുമപ്പ് നിറം വ്യാപകമായി . അനിയന്ത്രിതമായ രീതിയിൽ ചുവപ്പ് പടരുന്നതിൽ കർഷകർ ആശങ്കയിൽ. ഇരുമ്പും ഓക്സിജനും ചേർന്ന അമ്ളതയാണ് വെള്ളത്തിൽ ഉയർന്നു പൊങ്ങുന്നതെന്നാണ് പറയുന്നത്. പുഴയിൽ നിന്നെത്തിയ ഉപ്പുവെള്ളവും ഇതിന് ആക്കം കൂട്ടി യെന്നാണ് കർഷകർ പറയുന്നത്. കൈ വയൽ തോടിലൂടെ വെള്ളം ഒലിച്ചിറങ്ങാത്തതാണ് അമ്ളത വർധിക്കാനിടയാക്കിയത്. വെള്ള മിറങ്ങിയാലും നെൽച്ചെടി വളരാൻ തടസ്സമാകുന്നതിനിടയാക്കുമെന്നാണ് മുല്ലക്കൊടിയിലെ കർഷകരായ പുതിയാടത്തിൽ ഭാസ്കരൻ, പുതിയാടത്തിൽ റിജിൽ എന്നിവർ പറഞ്ഞു. വയലിലെ വെള്ളക്കെട്ടിലെ അമ് ളത വ്യാപിച്ചത് പ്രദേശത്തെ സസ്യലതാദികൾ, കുടിവെള്ളം, ജലജീവികൾ എന്നിവയെയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ .
പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണം
മുല്ലക്കൊടി വയലിലെ വെള്ളക്കെട്ടും വ്യാപകമായി പടരുന്ന അമ്ളതയും നീക്കം ചെയ്യാൻ അടിയന്തിര നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർ കർ ആവശ്യപ്പെട്ടു. പ്രദേശഠ ക്ക പക്ഷികളുടെ താവളമാണ്. എന്നാൽ സമീപ കാലത്ത് ദേശാടന പക്ഷികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൈവയൽ തോട് ശുചീകരിച്ചാൽ പുഴയിൽ നിന്നുള്ള വേലിയേറ്റവും വേലിയിറക്കത്തിലും പ്രകൃതിദത്ത പോഷണം വയലിൽ സാധ്യമാകുമെന്നും പ്രവർത്തകർ പറഞ്ഞു.
അമ്ളത കുറക്കാൻ ക്ഷാരവും പച്ചിലയും
വയലുകളിൽ വെണ്ണീറും പച്ചിലയും വിതറിയാണ് മണ്ണിലെ പുളി രസം പരമ്പരാഗതമായി ക്രമപ്പെടുത്തുന്നത്. മുല്ലക്കൊടി കൈ വയലിൽ ഒരു വിള നെൽകൃഷിയാണ് നടപ്പിലാക്കുന്നത്. ഇവിടെ വെള്ളത്തിലെ ഇരുമ്പ് അംശം സ്വാഭാവികമായി ഒലിച്ചു പോകാത്തതാണ് കെട്ടി കിടന്ന് ചുവപ്പ് പടരാൻ ഇടയാക്കിയത്. ഇത് മണ്ണിലടിയുന്നത് മണ്ണിലെ ഫലപുഷ്ടി കുറയാനും ഉത്പാദന മുരടിപ്പിനും ഇടയാക്കും. അടിയന്തിരമായ വെള്ളമിറക്കാൻ നടപടി വേണം ..
ടി കെ . ബാലകൃഷ്ണൻ, വികസന കാര്യ സമിതി സ്ഥിരം സമിതി അധ്യക്ഷൻ, മയ്യിൽ പഞ്ചായത്ത് .
ഇനി കൃഷിയിറക്കി നഷ്ടപ്പെടാൻ തയ്യാറല്ല
അപ്രതീക്ഷിത മഴയിൽ വയലിൽ നിറഞ്ഞ വെള്ളം പുഴയിലേക്ക് ഒലിച്ചു പോകാത്തതാാണ് കൃഷി നാശത്തിന് ഇടയാക്കിയത്. വർഷങ്ങൾക്കു മുമ്പ് പൂർവികരായ കർഷകർ ഇതിനായി നിർമിച്ചതാണ് കൈവയൽ തോട്.. എന്നാലിപ്പോൾ പുഴ ഉയർന്നും വയൽ താഴ്ന്നുമാണ് ഉള്ളത് . ഇത് പരിഹരിച്ചാൽ കർഷകർക്ക് ഏറെ ഗുണമാകും ..അല്ലാത്ത പക്ഷം കൃഷിയിറക്കി നഷ്ടപ്പെടുത്താൻ തയ്യാറല്ല
പി.പി. ദിനേശൻ, മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥൻ, മുല്ലക്കൊടി
Post a Comment