കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവാഘോഷവുമായി ബന്ധപ്പെട്ട് രണ്ടാമത് ഉത്തര കേരള കൈകൊട്ടി കളിമത്സരം ജനുവരി മൂന്നിന് നടത്തും. പരിപാടികളുടെ ഭാഗമായി ഉത്സവത്തിൻ്റെ മൂന്നാം ദിവസമാണ് പരിപാടി. രാത്രി ഏഴു മണി മുതലാണ് മത്സരം . മത്സരവിജയികളായ ഒന്ന്,രണ്ട്, മൂന്ന്, സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസും സ്ഥിരം ട്രോഫിയും സമ്മാനമായി നൽകും. മത്സരിക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 20 നു മുമ്പായി റജിസ്ട്രേഷൻ നടത്തണം . കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9447911007, 9447217312, 9895204011, 9847651749
നിബന്ധനകൾ
1- പങ്കെടുക്കുന്ന ടീമുകൾ 1000 രൂപ റജിസ്ട്രേഷൻ ഫീസ് നൽകി 20 -12 -2026 നു മുമ്പെ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 ടീമുകളെ മാത്രമാണ് മത്സരത്തിൽ പങ്കെടുപ്പിക്കുക
2- ഒരു ടീമിൽ 8 പേരിൽ കുറയുവാനോ 12 പേരിൽ കൂടുവാനോ പാടില്ല. സ്ത്രീകൾക്കും പുരുഷനാർക്കും ഇടകലർന്ന് മത്സരിക്കാം. പ്രായപരിധി ഇല്ല.
3- മത്സര സമയം 8 മിനുട്ടിൽ കുറയുവാനൊ 15 മിനുട്ടിൽ കൂടുവാനൊ പാടില്ല
4 - മത്സരാർത്ഥികൾ വാദ്യോപകരണങ്ങൾ ഉപയോഗിക്കരുത്. വേഷവിധാനം ടീമുകൾ വഹിക്കണം
5 - ജഡ്ജസിൻ്റെ വിധി നിർണ്ണയം അന്തിമമായിരി 1ക്കും. എങ്കിലും വിധി നിർണ്ണയത്തിൽ പരാതികൾ ഉണ്ടെങ്കിൽ മത്സര ഫലം പ്രഖ്യാപിച്ചതിനു ശേഷം 10 മിനുട്ടിനകം അപ്പീൽ കമ്മിറ്റിക്ക്പരാതി രേഖാമൂലം നൽകേണ്ടതും പരാതിയിന്മേൽ അപ്പീൽ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുന്നതാണ്.
6-മത്സരിക്കുന്ന ടീമുകൾ രാത്രി 6.30നു മുമ്പായി എത്തിച്ചേരേണ്ടതും സംഘാടക സമിതിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
7.- പരിപാടിയിൽ മാറ്റം വരുത്തുവാൻ സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കും

Post a Comment