മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ മലബാർ ക്യാൻസർ കെയർ സൊസൈറ്റി കണ്ണൂർ, മയ്യിൽ ITM കോളേജ് ആർട്ട്സ് ആൻഡ് സയൻസ്സ് NSS യൂണിറ്റിന്റേയും സഹകരണത്തോടെ സഞ്ജീവനി കേൻസർ നിയന്ത്രിതഗ്രാമം ഒന്നാം ഘട്ട സർവ്വെ പൂർത്തിയാക്കി. മയ്യിൽ പഞ്ചായത്തിലെ ആറാം വാർഡാണ് ആദ്യഘട്ടത്തിൽ ഇതിനായി തിരഞ്ഞെടുത്തത്.
സഞ്ജീവനി വി ആക്ട് വളണ്ടിയർമാരും, എൻ എസ് എസ് കേഡറ്റുകളും ചേർന്ന്
ആറാം വാർഡിലെ ജനവാസമുള്ള വീടുകളിലെ മുഴുവൻ അംഗങ്ങളുടെയും സമ്പൂർണ്ണ ആരോഗ്യ വിവര ശേഖരണം നടത്തി.
സർവ്വേക്ക് മുന്നോടിയായി
മയ്യിൽ ടൗണിൽ ബോധവൽക്കരണ റാലിയും നടന്നു. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സി.കെ. പ്രേമരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലയൺസ് റീജിയണൽ ചെയർപേഴ്സണൽ പി കെ നാരായണൻ പദ്ധതി വിശദീകരിച്ചു ITM NSS പ്രോഗ്രാം ഓഫീസ്സർ ബിന്ദു.പി.ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു അസിസ്റ്റൻ്റ് പ്രൊഫസർ ഡിപ്പാർട്ട്മെൻ്റ് ഓഫ് മേനേജ്മെൻ്റ് സ്റ്റഡിസ്സ് എം കെ മുഹമ്മദ് ജാബിർ, പി രാധാകൃഷ്ണൻ, ശശി നമ്പ്യാർ പി കെ, പി പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മയ്യിൽ ITM കോളേജിലെ 30 ൽ പരം NSS കേഡറ്റുകൾ,വി ആക്ട് വളണ്ടിയർ, ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment