മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല 'റിവൈവ്- നവജീവനം, അധ്യാപക ശില്പശാല 26 മുതൽ 30 വരെ നടക്കും. എൽ. പി. , യു .പി. ക്ളാസുകളിലെ അധ്യാപകർക്കാണ് പരിശീലനം .മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലെ അധ്യാപന പോഷണമാണ് ശില്പശാല ലക്ഷ്യമിടുന്നത്. ഒരധ്യാപകന് രണ്ട് ദിവസങ്ങളിൽ പരിശീലനം നടക്കും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ ഹയർ സെക്കൻ്ററി സ്കൂൾ പിടി എ ഹാളിൽ യൂ.പി. മലയാളം, ഗണിതം, കമ്പിൽ മാപ്പിള ഹൈസ്കൂൾ ഹാളിൽ ഇംഗ്ലീഷ് എന്നീ ക്രമത്തിലാണ് പരിശീലനo നടക്കുക . ഔദ്യോഗിക ഉദ്ഘാടനം മയ്യിലിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ 27 ന് രാവിലെ പത്തിന് നിർവഹിക്കും

Post a Comment