മയ്യിൽ: വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ സജീവ നേതൃത്വവുമായിരുന്ന കെ.കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.
ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റി മയ്യിൽ വ്യാപാരഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഡോ:കെ.രമേശൻ അനുസ്മരണഭാഷണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റിസർച്ചിലെ അനാട്ടമി വിഭാഗം പ്രൊഫസർ മനോജ് തച്ചാനി പെരുകുന്ന വയലൻസിൻ്റെ മന:ശാസ്‌ത്രം എന്ന വിഷയം അവതരിപ്പിച്ചു.
കെ.പി. വിനോദ് കുമാറിൻ്റെ അധ്യക്ഷത വഹിച്ചു . എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ. കെ. ഭാസ്‌കരൻപി.ദിലീപൻ , കെ കെ പ്രഭാകരൻ ,പി മുരളി ,കെ രാജൻ എന്നിവർ സംസാരിച്ചു.

Post a Comment