മയ്യിൽ: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം മയ്യിൽ ബ്ലോക്ക് പെൻഷൻ ഭവനിൽ ആചരിച്ചു. ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ് സി.കെ. ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി ജില്ലാ ജോ. സിക്രട്ടറി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമൻ എം പവർമെന്റ് കോ-ഓഡിറേറ്റർ അഡ്വ: എം.ജിനാ ബായ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറി ഇ. മുകുന്ദൻ , ജില്ലാ കമ്മറ്റി അംഗം കെ വി. യശോദ ടീച്ചർ, ജോ സിക്രട്ടറിമാരായ കെ.കെ.ലളിതകുമാരി ടീച്ചർ, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് കവിതാ ഗാനാലാപനങ്ങളും ഉണ്ടായി. ബ്ലോക്ക് വനിതാവേദി ചേർ പേഴ്സൻ കെ. ജ്യോതി ടീച്ചർ സ്വാഗതവും കൺവീനർ പി.സി.പി. കമലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.


Post a Comment