Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ നണിയൂർ നമ്പ്രത്ത് ഇടിമിന്നലേറ്റ് വീടിന് നാശം

മയ്യിൽ നണിയൂർ നമ്പ്രത്ത് ഇടിമിന്നലേറ്റ് വീടിന് നാശം

മയ്യിൽ: ഇടിമിന്നലിൽ നണിയൂർ നമ്പ്രം പറശ്ശി റോഡ് പുളിറ്റിൽ തളിച്ചാൽ നസീറിന്റെ വീടിന് നാശം.  വീട്ടിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. മീറ്റർ ബോക്സ് പൂർണമായും കത്തി നശിച്ചു. സ്വിച്ച് ബോർഡുകൾ, മറ്റു ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ  ഒരു ഭാഗംത്തെ കോൺക്രീറ്റ് ഇളകിയ നിലയിലാണുള്ളത്.

നസീറിന്റെ ഉമ്മ ഫാത്തിമ, മകൾ നസീമ എന്നിവരാണ് സംഭവ സമയം  വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അപകടമൊന്നുമില്ലാതെ  രക്ഷപ്പെട്ടു. പുളിറ്റിൽ ഭാഗത്തുള്ള മറ്റു വീടുകൾക്കും  നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നലേറ്റ് ഈ പ്രദേശത്തു നേരത്തെയും അപകടം ഉണ്ടായിട്ടുണ്ട്.

0/Post a Comment/Comments

Advertisement