മയ്യിൽ:ഏറെ വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മഞ്ഞേരി വീട്ടിൽ ശ്രീജിത്തിനും ഭാര്യ രമ്യക്കും ജനിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കനിവ് തേടുന്നു.
മയ്യിൽ ഗ്രാമപ്പഞ്ചായത്തിലെ വേളത്ത് താമസിക്കുന്ന ഈ ദമ്പതികൾക്ക് മാസം തികയാതെയാണ് കുഞ്ഞ് പിറന്നത്. നവജാത ശിശു കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കുഞ്ഞിന് ഐ സിയുവിൽ പരിചരണം വേണ്ടി വരുമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ഇതിനായി 15 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിർധനരായ ഈ കുടുംബത്തിന് ഈ ഭീർന്ന തുക കണ്ടെത്തുക എന്നത് താങ്ങാനാവാത്ത ഒന്നാണ്.
ചികിത്സാച്ചെലവ് സ്വരൂപിക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ ചെയർമാനും യു മഹേഷ് കൺവീനറുമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഏവരുടെയും സഹായ സഹകരണങ്ങൾ നേരിട്ടോ, ബാങ്ക് അക്കൗണ്ട് വഴിയോ നൽകാം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
പേര്: SREEJU SREEJITH
അക്കൗണ്ട് നമ്പർ: 110336818970.
ബാങ്ക്: Canara Bank, Mayyil Branch
IFSC: CNRB0014243
GPay/ UPI Number: +91 97780 23232
കൂടുതൽ വിവരങ്ങൾക്ക്: സി സി വിനോദ് കുമാർ (ചെയർമാൻ ആൻഡ് പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്): 9961 484 680. യു മഹേഷ് വേളം (കൺവീനർ): 8606 308 992.

Post a Comment