Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാർബൺ ന്യൂട്രൽ പച്ചക്കറി കൃഷി വികസന പദ്ധതി :പച്ചക്കറി തൈകൾ വിതരണം നടത്തി

കാർബൺ ന്യൂട്രൽ പച്ചക്കറി കൃഷി വികസന പദ്ധതി :പച്ചക്കറി തൈകൾ വിതരണം നടത്തി

 


മയ്യിൽ : ഗ്രാമപഞ്ചായത്ത്‌ മയ്യിൽ കൃഷിഭവൻ ജനകീയാസൂത്രണം 2026-27 വർഷത്തെ കാർബൺ ന്യൂട്രൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല വിതരണ ഉദ്ഘാടനം മയ്യിൽ കൃഷി ഭവനിൽ വെച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സി. സി. വിനോദ് കുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മയ്യിൽ കൃഷി ഓഫീസർ ശ്രീമതി. കെസിയ ചെറിയാൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി. സി. സന്ധ്യ ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ. അഖിൽ ചടങ്ങിന് നന്ദി പറഞ്ഞു. ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു. തുടർന്ന് 19 വാർഡുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്തു തുടങ്ങും.

0/Post a Comment/Comments

Advertisement