മയ്യിൽ: ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന എവർഷൈൻ മേച്ചേരിയുടെ പി. കെ. പ്രിയക്ക് മേച്ചേരിയിൽ യാത്രയയപ്പ് നൽകി. ഡോ: എസ്.പി. ജുനൈദ് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മയ്യിൽ പഞ്ചായത്തംഗം എം. രവി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറിയും മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗവുമായ എ. ഇ.പ്രജുൽ. . ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മണിക്കോത്ത്, പി. പി. നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment