Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 'ചിത്താരി ഹംസ മുസ്‌ലിയാർ' പുസ്തകം പ്രകാശനം ചെയ്തു

'ചിത്താരി ഹംസ മുസ്‌ലിയാർ' പുസ്തകം പ്രകാശനം ചെയ്തു

അമീൻ മയ്യിൽ എഴുതിയ ചിത്താരി ഹംസ മുസ്ലിയാർ എന്ന പുസ്തകം കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം ജബ്ബാർ ഹാജിക്ക് നൽകി പ്രകാശനം ചെയ്യുന്നു
തളിപ്പറമ്പ്: മലൈബാർ പ്രസ്സ് പ്രസിദ്ധീകരിച്ച 'മേക്കേഴ്സ് ഓഫ് ഇസ്‌ലാം ഇൻ മലബാർ' പരമ്പരയിലെ പത്താമത് പുസ്തകമായ 'ചിത്താരി ഹംസ മുസ്‌ലിയാർ' പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും അൽ മഖ‍ർ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ.

ചിത്താരി ഹംസ മുസ്‌ലിയാരുടെ ജീവചരിത്രം പൂനൂർ മർകസ് ഗാർഡനിൽ ബാച്ചിലർ പ്രോഗ്രാം നാലാം വർഷ വിദ്യാർഥിയും ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ ബി. എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർഥിയുമായ അമീൻ മയ്യിലാണ് രചിച്ചിട്ടുള്ളത്.

പുസ്തകത്തിന്റെ പ്രകാശനം തളിപ്പറമ്പ് നാടുകാണിയിലെ അൽ മഖറിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മൗലവി, അൽമഖ‍ർ ഫിനാ.സെക്രട്ടറി അബ്ദുൽ ജബ്ബാർ ഹാജിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കോഴിക്കോട് മർകസ് നോളജ് സിറ്റി ആസ്ഥാനമായുള്ള മലൈബാർ പ്രസ് പുറത്തിറക്കിയ പുസ്തകം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
കോപ്പികൾക്ക്: 7034022055

0/Post a Comment/Comments

Advertisement