Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എൻ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

എൻ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സാമൂഹ്യ പ്രവർത്തകൻ എൻ ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ഏർപ്പെടുത്തിയ 12ാമത്‌ ജില്ലാതലപുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ ഈ പുരസ്‌കാരം. കൃഷി, പൊതുപ്രവർത്തനം, കല, കായികം, സാന്ത്വന പരിചരണം, വിദ്യാഭ്യാസം, ജീവകാരുണ്യം, വിവിധ തൊഴിൽരംഗങ്ങൾ തുടങ്ങി സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട ഏത് മേഖലകളിലും സമർപ്പിത സേവനം നടത്തുന്ന വ്യക്തികൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ പുരസ്കാരത്തിന് പരിഗണിക്കുക. ഡിസംബർ അവസാനവാരം പുരസ്‌കാരം വിതരണം ചെയ്യും.

സ്വന്തമായി അപേക്ഷിക്കുകയോ നാമനിർദേശം സമർപ്പിക്കുകയോ ചെയ്യാം. അവസാന തീയതി: നവംബർ 25. 

ഫോൺ: 9847220900, 8547277134. 

വിലാസം: കൺവീനർ, എൻ ഉണ്ണികൃഷ്ണൻ പുരസ്കാര സമിതി, സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം, തായംപൊയിൽ, പി ഒ ചെറുപഴശ്ശി - 670601. 

📬: safdarhashmigrandhalayam@gmail.com.

0/Post a Comment/Comments

Advertisement