Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻസംസ്ഥാന കായിക ദിനം ആഘോഷിച്ചു.

ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻസംസ്ഥാന കായിക ദിനം ആഘോഷിച്ചു.

മയ്യിൽ: സംസ്ഥാന കായിക ദിനത്തിൽ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവ യങ്ങ് ചലഞ്ചേഴ്സ് മയ്യിൽ, യങ്ങ് സ്റ്റാർ കവിളിയോട്ടുചാൽ എന്നിവയുമായി ചേർന്ന് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ പി കെ ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യങ്ങ് ചലഞ്ചേഴ്സ് ക്ലബ് പ്രസിഡണ്ട് എം വി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥി ആയിരുന്നു. മത്സരത്തിൽ യങ്ങ് ചലഞ്ചേഴ്സ് മയ്യിൽ റെഡ് സ്റ്റാർ കണ്ണൂരിനെ ഏക പക്ഷീയമായ ഒരു ഗോളിന് പരിചയപ്പെടുത്തി. പരിപാടിയിൽ ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി, മുൻ സന്തോഷ് ട്രോഫി താരം പി ശശി, ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ രാജേഷ്, കണ്ണൂർ വെറ്ററൽസ് ഫുട്ബോൾ ഫോറം ജോയിൻ്റ് സെക്രട്ടറി കെ ചന്ദ്രൻ, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് സി കെ പ്രേമരാജൻ,യങ്ങ് ചലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി എ കെ വിശ്വനാഥൻ,കെ സുജിത്ത്എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement