എ.കെ.ഹരിദാസൻ
മയ്യിൽ: രണ്ട് ദിവസങ്ങളിലായുണ്ടായ കനത്ത മഴയിൽ നെൽക്കർഷകർക്ക് കനത്ത നാശം. മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി പാടശേഖരത്തിലെ കൈവയലിലാണ് വെളളമിറങ്ങാത്തതിൽ 70 ഹെക്ടറിലധികം കൃഷി നശിച്ചത്. ഞാറ് പറിച്ചു നട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കർഷകരെ കണ്ണീരിലാഴ്ത്തി പ്രളയസമാനമായ മഴയിൽ വയൽ മുങ്ങിയത് . പ്രദേശത്ത് നാളിതുവരെ രണ്ടാം വിള നെൽകൃഷി വെള്ളം കയറി വ്യാപകമായി നാശമുണ്ടായിട്ടില്ലെന്നാണ് റിട്ട: അധ്യാപകനും രണ്ടേക്കറിലധികം കൃഷിയിറക്കുകയും ചെയ്ത എ.കെ. സജിത്ത് പറയുന്നത്. കരുത്തോടെ വെള്ളത്തിലും വീഴാതെ നിൽക്കുന്ന പി.ടി. ബി. 68, ഒറ്റയടി, വയനാടൻ ജ്യോതി തുടങ്ങിയ വിത്തിനങ്ങളുപയോഗിച്ചാണ് കൃഷിയിറക്കിയിരുന്നത്. പി.പി. രമേശൻ , പി.പി. ദിനേശൻ, സി. ചന്ദ്രൻ ,പി.വി. രാജേഷ്, കെ. മുകുന്ദൻ, കെ. അനീഷ് , വേലിക്കാത്ത് ചന്ദ്രൻ , എ. ചന്ദ്രൻ , കാരക്കീൽ മോഹനൻ, കാരക്കീൽ ബാബു തുടങ്ങി 40 ലധികം കർഷകരുടെ കൃഷിയാണ് പൂർണമായും നശിച്ചത്. ......കെടുതി ഇൻഷൂറൻസിന് അപേക്ഷ നൽകാൻ രണ്ട് ദിവസം ബാക്കി നിൽക്കെ... മയ്യിൽ പഞ്ചായത്ത് കൃഷി ഭവനിൽ വിള ഇൻഷൂറൻസിന് അപേക്ഷ നൽകാനുള്ള കാലാവധി പൂർത്തിയാകാൻ രണ്ട് ദിവസo ബാക്കി നിൽക്കെയാണ് കൈവയലിൽ വെള്ളം കയറിയത് . 15 ദിവസം പൂർത്തിയായാലാണ് ഇൻഷൂറൻസ് ആനൂകൂല്യം ലഭിക്കുക. വയലിൽ പെയ്യുന്ന മഴവെള്ളം കൈവയൽ തോടിലൂടെ പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ് പതിവ്. എന്നാൽ കൈ വയൽ തോട് കാട് കയറിയും ശുചീകരിക്കാത്തതും വിനയായ തായാണ് കർഷക സംഘം പ്രവർത്തകൻ കെ. മുകുന്ദൻ പറയുന്നത്. ...... പുഴവെള്ള കയറിയതും നാശത്തിനിടയാക്കി..... വളപട്ടണം പുഴയിൽ മലവെള്ളമൊഴുകിയെത്തിയതോടെ കൈവയൽ തോട് വഴി വയലുകളും നിറയുകയായിരുന്നു. വർഷങ്ങളായി മണൽ വാരൽ ഇല്ലാത്തതിനാൽ പുഴയുടെ അടിത്തട്ട് ഉയർന്നതും വയലിലെ വെള്ളം ഒലിച്ചിറങ്ങാനാവാ താകുകയായിരുന്നു.കർഷകരുടെ പ്രയാസം നേരിൽ കാണാൻ മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ,പഞ്ചായത്തംഗം ടി. കെ . ബാലകൃഷ്ണൻ, പി.പി. ഷൈമ, പി.പി. ശ്രീജ, കർഷക സംഘം യൂണിറ്റ് സെക്രട്ടറി കെ. അനീഷ് , പാടശേഖര സമിതി പ്രസിഡൻ്റ് പി.പി. ചന്ദ്രശേഖരൻ എന്നിവരുടെ സംഘം സന്ദർശനം നടത്തി.
.വേണം റെഗുലേറ്റർ കം ബ്രിഡ്ജ്...
. മുല്ലക്കൊടി പാടശേഖരത്തിലെ കാർഷിക മുന്നേറ്റത്തിനും വെള്ളപ്പൊക്കം തടയുന്നതിനും പുഴയോട് ചേർന്ന് പെരുന്താറ്റിൽ താഴെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണം . കൈ വയൽ തോട് അരികുകൾ കെട്ടി നവീകരണം നടത്തണം .
കെ . മുകുന്ദൻ, കർഷകൻ,കുറ്റിച്ചി റ, മുല്ലക്കൊടി .
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തണം ....
മുല്ലക്കൊടിയിലെ കൃഷി നാശം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി കർഷകരെ സഹായിക്കാൽ അധികൃതർ തയ്യാറാകണം
പി.ടി. ഭാസ്കരൻ, സെക്രട്ടറി, മുല്ലക്കൊടി പാടശേഖര സമിതി ....
*ഞാറ് ലഭ്യമായാൽ എത്തിച്ചു നൽകും*
മുല്ലക്കൊടിയിലെ കൃഷി നശിച്ചവർക്ക് ഞാറ് ലഭ്യമായാൽ എത്തിച്ചു നൽകാൻ ശ്രമം നടത്തും. കർഷകർക്കുണ്ടായത് ഭീമമായ നഷ്ടമാണ്. കൃഷി വകുപ്പിനെ ആധികാരികമായി അറിയിക്കും സി.സി. വിനോദ് കുമാർ, പ്രസിഡൻ്റ്, മയ്യിൽ പഞ്ചായത്ത്


Post a Comment