മയ്യിൽ: പഞ്ചായത്ത് സമഗ്രവികസനത്തിന്റെ ഭാഗമായി 50 വർഷം ആചരിക്കുന്ന മയ്യിൽ പഞ്ചായത്തിലെ അങ്കണവാടികൾക്കായി നടപ്പിലാക്കുന്ന അങ്കണതണൽ ശില്പശാല സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദ്ദനൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എൻ വി ശ്രീ ജിനി, ആസൂത്രണ സമിതി അംഗം ഡോ രമേശൻ.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മയ്യിൽ പഞ്ചായത്തിലെ എല്ലാ അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ, വാർഡ് വികസന സമിതി കൺവീനർമാർ, കുടുംബശ്രീ ചെയർപേഴ്സൺ, സിഡിഎസ് അംഗങ്ങൾ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment