Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം 26 ന് തുടങ്ങും

കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം 26 ന് തുടങ്ങും

  


മയ്യിൽ: കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം 26 ന് തുടങ്ങും. 26 ന് രാവിലെ പത്തിന് തന്ത്രി കരുമാരത്തില്ലത്ത്  വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. തുടർന്ന് പാലും അരിയും നിവേദ്യം വെക്കൽ. വൈകീട്ട് അഞ്ചിന് ള്ളംങ്കോലം, രാത്രി ഏഴിന് വിഷകണ്ഠൻ വെള്ളാട്ടം, ഒമ്പതിന് ഗുളികൻ വെള്ളാട്ടം, പത്തിന് എള്ളെടുത്ത് ഭഗവതിയുടെ കലശം . 27- ന് പുലർച്ചെ നാലിന് ഗുളികൻ തിറ, അഞ്ചിന് വിഷകണ്ഠൻ തെയ്യത്തിൻ്റെ പുറപ്പാട്, തുടർന്ന് ചൊല്ലും വിളിയും, 11 ന് എള്ളെടുത്ത് ഭഗവതി തെയ്യം, ഉച്ചക്ക് ഒന്നിന് വലിയ തമ്പുരാട്ടി, രണ്ടിന് ആറാടിക്കൽ, വൈകീട്ട് 6.30 ന് മുടിയിറക്കൽ, ഏഴിന് ബലികർമം, രാത്രി എട്ടിന് നിവേദ്യം സമർപ്പണം

0/Post a Comment/Comments

Advertisement