കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം ശനി തൊഴലിൽ മുപ്പെട്ട് ശനി തൊഴൽ 24 ന് നടത്തും.
.ബന്ധുജനങ്ങളുടെ സംഗമവും പ്രദേശത്ത് നടക്കും. രാവിലെ എട്ടു മുതൽ നന്ദനം ഭജൻസ് ചക്കരകല്ല് അവതരിപ്പിക്കുന്ന നാമസങ്കീർത്തനവും, തുടർന്ന് ഉച്ചയ്ക്ക് 12 ന് അന്നദാനവും നടക്കും
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് നീരാഞ്ജനം, ശനിപൂജ, എള്ള് തിരി, നെയ്യ് വിളക്ക്, ഭഗവതിസേവ, കുങ്കുമാർച്ചന, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് തുടങ്ങിയ വിശേഷാൽ വഴിപാടുകൾ സമർപ്പിക്കുന്നതിനും ദർശനം നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ സി.വി. അനീഷ് അറിയിച്ചു.

Post a Comment