മയ്യിൽ:ആന്ധ്രപ്രദേശിൽ വച്ച് നടന്ന അപ്ഫാ ജൂനിയർ ബോയ്സ് സൂപ്പർ കപ്പ് 2026 വിന്നേഴ്സ് ടീം അംഗമായ അക്ഷജ് പ്രദീപനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നണിയൂർ നമ്പ്രം ബൂത്ത് കമ്മിറ്റി അനുമോദിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി പരിപാടി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ബൂത്ത് പ്രസിഡന്റ് കെ പ്രശാന്തൻ അധ്യക്ഷത വഹിച്ചു. സുനി കൊയിലേരിയൻ, രമേശൻ അരിയേരി,ടി എം ഇബ്രാഹിം , സജു പറമ്പിൽ, കെ. രാജേഷ്, അബ്ദുൽബാരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment