Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട.PWD അസിസ്റ്റൻ്റ് എൻജിനീയർ കെ പത്മാക്ഷൻ നിര്യാതനായി

റിട്ട.PWD അസിസ്റ്റൻ്റ് എൻജിനീയർ കെ പത്മാക്ഷൻ നിര്യാതനായി

നാറാത്ത് ഓണപ്പറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം "നാരായണീയത്തിൽ" കെ പത്മാക്ഷൻ (പത്മൻ നാറാത്ത് (75)) നിര്യാതനായി. 

PWD അസിസ്റ്റൻ്റ് എഞ്ചിനീയറായി വിരമിച്ചു, മുൻ പത്രപ്രവർത്തകനും, അഖില കേരള ബാലജനസംഖ്യത്തിൻ്റെ സെക്രട്ടറിയായും, ജില്ലാ ഭാരവാഹിയായും നിരവധി വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. 

കലാസാംസ്കാരിക സാഹിത്യ രംഗത്തെ നിറസാഹ്നിധ്യമായിരുന്നു ശ്രീപത്മനാറാത്ത്. 

നിരവധി ചെറുകഥകളും, നോവലുകളും, കണ്ണൂർ ആകാശവാണിയിലുൾപ്പടെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ തെയ്യം അനുഷ്ഠാന കലകളെക്കുറിച്ച് രചന നിർവ്വഹിച്ചിട്ടുണ്ട്, നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും രചന, സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

ഭാര്യ: രതി (പരിയാരം)
മക്കൾ: താര (മാങ്ങാട്), ഹരി (അസിസ്റ്റൻ്റ് എഞ്ചിനീയർ ചെമ്പിലോട് ഗ്രാമപഞ്ചായത്ത്).
മരുമക്കൾ: പ്രമോദ് (മാങ്ങാട് മർച്ചൻ്റ് നേവി), ഗിനിഷ (പാപ്പിനിശ്ശേരി).
സഹോദരങ്ങൾ: പത്മിനി, രവീന്ദ്രൻ, ഹൈമാവതി, മുരളീധരൻ, ശൈലജ, പരേതരായ കമലാക്ഷി, ജനാർദ്ദനൻ, ശശിധരൻ.

മൃതദേഹം കാലത്ത് പത്ത് മണി മുതൽ വീട്ടിൽ പൊതുദർശ്ശനവും, 12:00 പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്