മയ്യിൽ: കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ഇന്ധനവുമായെത്തിയ ടാങ്കർ ലോറി റോഡരികിലെ ഓടയിൽ താണു. നിരന്തോട് ചെറുപഴശ്ശി എൽ.പി സ്‌കൂളിനു സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. കണ്ണൂരിൽ നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. പിറകുവശത്തെ ചക്രങ്ങൾ ഓടയിൽ വീണെങ്കിലും തെന്നി നീങ്ങിയ ലോറി തേക്കുമരത്തിൽ തട്ടി നിൽക്കുകയായിരുന്നു. അല്പ സമയം കഴിഞ്ഞാൽ നിരവധി വിദ്യാർഥികൾ കളിക്കാനെത്തുന്ന മൈതാനത്തിനു സമീപമാണിത്. സ്‌കൂളിനു സമീപത്തെ കയറ്റത്തിനോടു ചേർന്ന് ഇരുമ്പു വേലി കെട്ടണമെന്ന് ചെറുപഴശ്ശി എൽ.പി സ്‌കൂൾ പ്രഥമാധ്യാപിക ഇ.വി മിനി പറഞ്ഞു.

Post a Comment