Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം : കൊളച്ചേരി കുടുoബാരോഗ്യ കേന്ദ്രം അടഞ്ഞു തന്നെ

ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം : കൊളച്ചേരി കുടുoബാരോഗ്യ കേന്ദ്രം അടഞ്ഞു തന്നെ

കൊളച്ചേരി : ഒരു കോടി രൂപ ചിലവിൽ പണിത് ഉദ്ഘാടനവും നടത്തിയ കുടുംബാരോഗ്യ കേന്ദ്രം അടഞ്ഞു തന്നെ. കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടമുണ്ടായിട്ടും പഴയ കെട്ടിടത്തിൽ നിന്ന് മാറാത്തത്. പുതിയതായി പണിത കെട്ടിടം ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. പഴയതും ഏറെ അസൗകര്യവുമുള്ള കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാനായി മുൻ പഞ്ചായത്തംഗം കെ.പി. ചന്ദ്ര ബാനു, കെ.പി. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേലേരി നിവാസികൾ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിൽ ഒപ്പിട്ട് നിവേദനം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്