ചട്ടുകപ്പാറ - സപ്തംബർ 26 മുതൽ 28 വരെ മട്ടന്നൂരിൽ വെച്ച് നടക്കുന്ന CITU ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു. വേശാല മേഖലാ കമ്മറ്റി കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം ജില്ലാ കമ്മറ്റി അംഗം കെ.നാണു പതാക ഉയർത്തി. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.പ്രിയേഷ് കുമാർ, പി.പി.സുരേന്ദ്രൻ, കെ.ഗണേഷ് കുമാർ, കെ.വി.പ്രതീഷ്, ടി.കെ.സുധാമണി, ആശ എന്നിവർ പങ്കെടുത്തു.



Post a Comment