മയ്യിൽ: ഇന്ത്യൻ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പിൻ്റെ ഇരുപതാമത് ദേശീയ സംഗമത്തിൽ നാടൻപാട്ട് കലാകാരിയും കുട്ടി കർഷകയുമായ പൊന്നാമ്പല ( വൈഖരി സാവൻ ) യെ ആദരിച്ചു. എസ് ജി എഫ് ദേശീയ പ്രസിഡൻ്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ വിക്കറ്റ് കീപ്പറുമായ പത്മശ്രീ സയ്യിദ് കിർമാനി സ്നേഹോപഹാരം നൽകി. എ കെ സജിത് അധ്യക്ഷത വഹിച്ചു. ചത്തീസ്ഗഡ്
മുൻ വിദ്യാഭ്യാസ മന്ത്രി സത്യനാരായണ ശർമ്മ, ദേശീയ ട്രഷറർ പത്മിനി പിള്ള, പ്രസിഡൻ്റ് ഇൻ ചീഫ് മാക്മെക്കി, എസ് ജി എഫ് ദേശീയ സെക്രട്ടറി സീമ രാത്തി തുടങ്ങിയവർ സംബന്ധിച്ചു.
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആറാം തരം വിദ്യാർത്ഥിനിയായ പൊന്നാമ്പല കണ്ണൂർ അഥീന നാടക- നാട്ടറിവ് വീട്ടിലെ നാടൻപാട്ട് കലാകാരിയാണ്...

Post a Comment