മയ്യിൽ : കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. കൃഷ്ണദേവ് എസ് പ്രശാന്ത് സ്കൂൾ ലീഡറായും ശിവന്യ പി രതീഷ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 74% വോട്ട് നേടിയാണ് കൃഷ്ണദേവ് തെരഞ്ഞെടുക്കപ്പെട്ടത്. കാർത്തിക് കെ വി, കൃഷ്ണദേവ് എസ് പ്രശാന്ത്, റാസിൻ മുഹമ്മദ്, ശിവന്യ പി രതീഷ് എന്നിവരായിരുന്നു മത്സര രംഗത്ത്.

Post a Comment