Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി തുടങ്ങി

മയ്യിലിൽ പ്രൊജക്റ്റ്‌ ബീക്കൺ ടൗൺ പദ്ധതി തുടങ്ങി

മയ്യിൽ: പട്ടണത്തെ വൃത്തിയുള്ളതും സൗന്ദര്യമുള്ളതും ആക്കി മാറ്റുന്നതിനായി ജില്ല ഭരണകൂടത്തിന്റെ പദ്ധതിയായ 'പ്രൊജക്റ്റ്‌ ബീക്കൺ ടൌൺ 'പ്രസിഡന്റ് സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. വി. ശ്രീജിനി അധ്യക്ഷയായി. പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് സെക്രട്ടറി ഷാജി അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി എ. ദിവാകരൻ എന്നിവർ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നടത്തുന്ന ബേസ് ലൈൻ സർവ്വേയുടെ വിശദീകരണം ഇരിക്കൂർ ബ്ലോക്ക് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അനിഷ നടത്തി. സർവ്വേ നടത്തുന്നതിനായി മയ്യിൽ ഗവഃ ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാർ, ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്