Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിനെതിരെ വീണ്ടും അതിക്രമം.

കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിനെതിരെ വീണ്ടും അതിക്രമം.

മയ്യിൽ: കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിനെതിരെ വീണ്ടും അതിക്രമം. ഞായറാഴ്ച രാത്രി ഒൻപതിനും പത്തിനും ഇടയിൽ വൈദ്യുതി നിലച്ച സമയത്താണ് ആക്രമണം നടന്നത്. വായനശാലയുടെ പ്രവൃത്തി നടക്കുമ്പോൾ തൊട്ടടുത്ത പീടിക വരാന്തയിൽ സൂക്ഷിച്ചിരുന്ന പഴയ ഫെൽഫ്, പ്ലാസ്റ്റിക്ക് കസേരകൾ തുടങ്ങിയ സാമഗ്രികളും റോഡരികിലേക്ക് വലിച്ചിട്ടു. 

ഒരു മാസം മുമ്പ് വായനശാലയുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പത്രമാസികകൾ മഴയത്ത് വലിച്ചെറിഞ്ഞ് നശിപ്പിച്ചിരുന്നു.
വായനശാലക്കെതിരെ നിരന്തരമായി പ്രവർത്തിക്കുന്നതും രാത്രി ശാസ്ത്രി പ്പിടികയിൽ കേന്ദ്രീകരിക്കുന്ന   സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് വായനശാല കമ്മിറ്റി പ്രസിഡന്റ് മയ്യിൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
നിരന്തരമായി വായനശാലക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ  വായനശാലാ കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്