മയ്യിൽ: എൽ. ഇ. ഡി ബൾബുകളുടെ പുനരുപയോഗവും നിർമ്മാണവുമായി ബന്ധപ്പെട്ട് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ശിൽപശാല നടത്തി. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവഃ ഹയർ സെക്കൻ്ററി സ്‌കൂളിലെ എസ്.പി.സി. ത്രിദിന ക്യാമ്പിലാണ് ശിലപശാല നടത്തിയത്. കൂത്തുപറമ്പ് ശങ്കരവിലാസം യു.പി.സ്കൂൾ പ്രഥമാധ്യാപകൻ സുബിൽ ലാൽ നേതൃത്വം നൽകി. പ്രഥമാധ്യാപിക പി. നിഷ അധ്യക്ഷത വഹിച്ചു. എസ്.പി . സി . കണ്ണൂർ സിറ്റി എ.ഡി.എൻ.ഒ. കെ. രാജേഷ്, പ്രൊജക്ട് അസിസ്റ്റൻ്റ് പി.പി. സനീഷ് , സി.പി.ഒ.മാരായ പി.വി. പ്രസീത , പി. ജേഷ്മ തുടങ്ങിയവർ സംസാരിച്ചു

Post a Comment