ചെങ്ങളായി : പഞ്ചായത്ത്‌ലെ ബീക്കൺ ടൌൺ ആയ ചെങ്ങളായിയിൽ ബെയ്‌സ് ലൈൻ സർവ്വേ ക്ക് തുടക്കം കുറിച്ചു .ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിക്ക് തുടക്കമായി. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗൺ എന്ന നിലയിലേക്ക് ഉയർത്തുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.
ഒക്ടോബർ രണ്ടു വരെ നീളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന ശുചിത്വ, മാലിന്യ സംസ്കരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ചെങ്ങളായി ടൗണിൽ മുക്കാടം മുതൽ അഡൂർ കടവ് പാലം വരെ വരെയുള്ള പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ആദ്യ പടിയായി ടൗണിൻ്റെ നിലവിലുള്ള ശുചിത്വ നിലവാരം അളക്കുന്നതിനായി പദ്ധതി പ്രദേശത്ത് ബെയ്സ്‌ലൈൻ സർവേ നടത്തി . ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും പ്രധാന വിടവുകളും കണ്ടെത്തി അടിയന്തര കർമ്മപദ്ധതി തയ്യാറാക്കും.
മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധമുള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതുശുചിമുറികൾ പ്രവർത്തനക്ഷമമാക്കൽ, മാലിന്യശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തൽ, അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ, സൗന്ദര്യ വൽക്കരണത്തിൻ്റെ ആദ്യഘട്ട നടപടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിക്കും.
പഞ്ചായത്ത് പ്രസിഡന്റ് വിപിന ബി. പി ചെയർമാൻ ആയി കൊണ്ട് രൂപീകരിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനം പുരോഗമിക്കുന്നത്. പഞ്ചായത്ത് തല യോഗം ചേരുകയും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
വൈസ് പ്രസിഡൻ്റ് കെ.കെ രവി മാസ്റ്റർ സർവ്വേ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ സി അമ്മുക്കുട്ടി, എം വി ബിന്ദു മെമ്പർമാരായ റജീന എം, ഭാസ്കരൻ എം. കെ, പി കെ നഫീസ, സുനീഷ് കെ, ശൈലേഷ് ബാബു കെ, മിനി കെ.വി ആസൂത്രണ സമിതി അംഗങ്ങളായ പി.വി. കുഞ്ഞികൃഷ്ണൻ, കെ. എം. പി മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തിലാണ് ബെയ്‌സ് ലൈൻ സർവേ നടത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ പി സുധീഷ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി. യു താഹിറ നന്ദിയും പറഞ്ഞു

Post a Comment