മയ്യിൽ: ലോകത്തെ വിവിധയിടങ്ങളിലെ മനുഷ്യ സംഘർഷങ്ങൾ ഇല്ലാതാക്കാൻ നബി വചനങ്ങൾക്ക് കാലിക പ്രസക്തി ഏറെയുണ്ടെന്ന് ശങ്കർ ട്രസ്റ്റ് ചെയർമാൻ കെ.സി. സോമൻ നമ്പ്യാർ പറഞ്ഞു . നണിയൂർ നമ്പ്രം മുനവ്വീറുൽ ഇസ്ളാം സംഘം നബിദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫഹ്‌ലേ മിലാദ് മിലാദ് സംഗമത്തിൽ പങ്കെടെത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് അൽ ഹാദി ഫസലു റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി. എച്ച്. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പി.പി. ഷംസീർ, മുബശീർ ഇർഫാനി അൽ മഖ്ദൂമി, പി.പി. ശരീഫ്, ടി. ഷഫീർ, എം . അബ്ദുൾ ഖാദർ, ബഷീർ ഫൈസി ഇർഫാനി തുടങ്ങിയവർ സംസാരിച്ചു. ഫളവർ ഷോ , ദഫ് പ്രദർശനം, കലാപരിപാടികൾ എന്നിവ നടന്നു

Post a Comment