![]() |
| ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പള്ളിക്കുന്നിൽ വച്ച് നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. |
പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ- ഐ. ടി മേള ഒക്ടോബർ 6, 7 തീയ്യതികളിൽ പളളിക്കുന്ന് ഗവ: ഹയർ സെക്കണ്ടറിസ്കൂളിൽ വെച്ച് നടക്കും. വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.
സംഘാടക സമിതി രൂപീകരണ യോഗം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി.ഷക്കീൽ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രശാന്തൻ, കോർപ്പറേഷൻ കൗൺസിലർമാരായ ദീപ്‌തി വിനോദ്, പി. മഹേഷ്, അനൂപ് ബാലൻ, AEO ജാൻസി ജോൺ, രഘു വായോത്ത്, സത്യൻ തുടങ്ങിയവർ സംസാരിച്ചു.
പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി സ്വാഗതവും, ഹെഡ്മിസ്ട്രസ് എം. എസ്. സരസ്വതി നന്ദിയും പറഞ്ഞു.

Post a Comment