Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി വില്ലേജ് ഓഫീസിൽ നിന്നും പോകുന്ന ജനകിയ വില്ലേജ് ഓഫീസർ കെ വി മഹേഷിന് യാത്രയപ്പ് നൽകി

കൊളച്ചേരി വില്ലേജ് ഓഫീസിൽ നിന്നും പോകുന്ന ജനകിയ വില്ലേജ് ഓഫീസർ കെ വി മഹേഷിന് യാത്രയപ്പ് നൽകി

കൊളച്ചേരി വില്ലേജ് ഓഫീസിൽ നിന്നും മൂന്നുവർഷത്തെ സേവനത്തിന് ശേഷം ഡെപ്യൂട്ടി തഹസിൽദാർ ആയി പ്രമോഷൻ ലഭിച്ച് പോകുന്ന ജനകിയ വില്ലേജ് ഓഫീസർ കെ വി മഹേഷിന് നാട്ടുകാരുടെയും ജീവനക്കാരുടെയും ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ജനകീയ സമിതി മെമ്പർ കെ വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു യാത്രയപ്പ് യോഗം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തളിപ്പറമ്പ് തഹസിൽദാർ സുരേഷ് കുമാർ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപൊയിൽ മുസ്തഫ, കെ എം ശിവദാസൻ, സജീവ് കുമാർ കെ പി, വേണുഗോപാലൻ പി വി, ഡെപ്യൂട്ടി തഹസിൽദാർമാരായ രമേഷ് ബാബു വി വി, വിനോദ് പി വി BLO മാരായ മുഹമ്മദ് അനീസ് മാസ്റ്റർ, പ്രമോദ് പ്രകുമാർ എ പി, പി വി വത്സൻ മാസ്റ്റർ, കെ വി ശിവൻ എന്നിവർ സംസാരിച്ചു. പ്രമോഷൻ ലഭിച്ച് പോകുന്ന വില്ലേജ് ഓഫീസർ മഹേഷ്‌ കെ വി മറുപടി പ്രസംഗം നടത്തി.
ചേലേരി വില്ലേജ് ഓഫീസർ പി വി സുരേഷ് സ്വാഗതവും കൊളച്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ രജീഷ് പി പി നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്