
മയ്യിൽ: പൊറോളം കാഞ്ഞിരത്തട്ട് ഭാഗങ്ങളിൽ തെരുവു നായ ശല്യം രൂക്ഷം മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പൊറോളം, കാഞ്ഞിരത്തട്ട് ഭാഗങ്ങളിൽ തെരുവു നായകളുടെ എണ്ണം ക്രമാതീതമായി പെരുകി. പത്തിലധികം നായകളാണ് കൂട്ടത്തോടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുള്ളത്. രാത്രികാലങ്ങളിൽ വീടുകളുടെ വരാന്തയിൽ കയറി ചെരുപ്പുകളും മറ്റും കടിച്ചു കീറുന്നതും പതിവായി. വളർത്തു നായകൾ, പൂച്ചകൾ, ആടുകൾ എന്നിവയെയും ആക്രമിക്കുന്ന സംഭവങ്ങളു൦ നിരവധിയാണ്. വിദ്യാർഥികളും വയോജനങ്ങളും പേടിയോടെയാണ് യാത്ര ചെയ്യുന്നത്. പഞ്ചായത്ത് നേതൃത്വത്തിൽ ഇവയെ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജനവാസ കേന്ദ്രമായ കാര്യാം പറമ്പ് കസതൂർബ ഉന്നതിക്ക് സമീപത്തായാണ് ഇവയുടെ താവളമുള്ളത്.
Post a Comment