മയ്യിൽ: മയ്യിൽ പഞ്ചായത്തിലെ കാട്ടു പന്നി ആക്രമണം ഉണ്ടായ പാടശേഖര സമിതികളിൽ പഞ്ചായത്ത് അതികൃതരും കൃഷിഭവൻ ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ സി. സി. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി, കൃഷി ഓഫീസർ എ.കെ. സുരേഷ് ബാബു, കൃഷി അസിസ്റ്റന്റ് മാരായ സി. ബിനോജ്, പി. വി. അഖിൽ എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. വിള നാശത്തിന് വിള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി പരമാവധി ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്നും വന്യ മൃഗ ശല്യത്തിന് സാശ്വത പരിഹാരമാർഗ്ഗങ്ങൾ ഉറപ്പാക്കുമെന്നും കൃഷി ഓഫീസറും പഞ്ചായത്ത് ഭരണ സമിതിയും പറഞ്ഞു.

Post a Comment