Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തിരുനബി (സ്വ): നിലക്കാത്ത കരുണാപ്രവാഹം - സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ

തിരുനബി (സ്വ): നിലക്കാത്ത കരുണാപ്രവാഹം - സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ

കണ്ണാടിപ്പറമ്പ്: തിരുനബി (സ്വ) കരുണയുടെ നിലക്കാത്ത പ്രവാഹമാണെന്ന് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പ്രസ്താവിച്ചു. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ റബീഉൽ അവ്വൽ ആരംഭം മുതൽ നടന്നുവന്ന നബിദിന ആഘോഷങ്ങളുടെ സമാപന സംഗമത്തിൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കെ.എൻ. മുസ്തഫ  അധ്യക്ഷത വഹിച്ചു. അനസ് ഹുദവി, ഡോ.ഇസ്മായിൽ ഹുദവി, അബ്ദുൽ അസീസ് ബാഖവി, എ.ടി മുസ്തഫ ഹാജി, ടി.പി ആലിക്കുട്ടി ഹാജി, ഖാലിദ് ഹാജി, ലത്തീഫ് മാസ്റ്റർ, അരക്കകത്ത് സത്താർ, എം.വി ഹുസൈൻ, സി അലിക്കുഞ്ഞി, എം കെ ഖാദർ, റസാഖ് ഹാജി, ഡോ. താജുദീൻ വാഫി സംബന്ധിച്ചു.
ചടങ്ങിൽ കെ പി അബൂബക്കർ ഹാജി സ്വാഗതം അബ്ദുൽ മജീദ് ഹുദവി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്