Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.



മയ്യിൽ: പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കമ്മറ്റി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം  പ്രശാന്ത്എടക്കാനം  ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് വൈസ് പ്രസിഡന്റ് കെ കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.  കണ്ടക്കൈ വില്ലേജ് സെക്രട്ടറി  കെ മോഹനൻ സ്വാഗതവും, മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി വാണീദേവി, 

പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി  കെ വി ശിവൻ, ജില്ലാ കമ്മറ്റി അംഗം പി മനോജ്‌, വില്ലേജ് കമ്മറ്റി അംഗം എം പി മധുസൂധനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വഴിയിൽ കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി മാതൃക കാണിച്ച മയ്യിൽ വെൽഫെയർ ഹോസ്റ്റലിലെ കാർത്തിക്ക് രാജേഷ്, റോഷൻ ഷിബു എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.

ചടങ്ങിന് വിപിൻ പീവി നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്